നാളത്തെ പിഎസ്‌സി പരീക്ഷാ സമയത്തില്‍ മാറ്റം, കേന്ദ്രങ്ങളില്‍ മാറ്റമില്ല;

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നാളെ (ഏപ്രില്‍ 25) നടത്തുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പരീക്ഷയുടെ സമയത്തില്‍ മാറ്റം. രാവിലെ 10.30 മുതല്‍ 12.30 വരെ നടത്താന്‍ നിശ്ചയിച്ച അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷയാണ് ഉച്ചക്ക് ശേഷം 2.30 മുതല്‍ 4.30 വരെ മാറ്റി നിശ്ചയിച്ചത്. പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല. ഉദ്യോഗാര്‍ത്ഥികള്‍ നിലവിലെ അഡ്മിഷന്‍ ടിക്കറ്റുമായി പുതിയ സമയക്രമമനുസരിച്ച് പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.