കുവൈത്ത് വയനാട് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി

കുവൈത്ത്:കുവൈത്ത് വയനാട് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം 2023 സംഘടിപ്പിച്ചു. മെഹബുള്ള കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കെ.ഡബ്ലു.എ രക്ഷാധികാരിയും കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വവുമായ ബാബുജി ബത്തേരി ഉദ്ഘടാനം ചെയ്തു. പ്രസിഡണ്ട് ബ്ലെസ്സന്‍ സാമുവല്‍ അധ്യക്ഷത വഹിച്ചു. മുഖ്യതിഥിതി ഉസ്മാന്‍ ദാരിമി ഇഫ്താര്‍ സന്ദേശം നല്‍കി.കോഴിക്കോട്, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ ജില്ലാ അസോസിയേഷന്‍ പ്രതിനിധികള്‍, പി.എം നായര്‍, തനിമ കുവൈറ്റ് പ്രതിനിധി ഫ്രെഡി പ്രോഗ്രാം കണ്‍വീനര്‍ ജെലീല്‍ വാരാമ്പറ്റ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു .
അഡൈ്വസറി ബോര്‍ഡ് അംഗം മുബാറക്ക് കാബ്രത്ത് വയനാട് അസോസിയേഷന്‍ നടത്തി കൊണ്ടിരിക്കുന്ന ചാരിറ്റിയുമായി ബന്ധപ്പെട്ട് വിശദീകരിച്ച് സംസാരിച്ചു. വിശിഷ്ട വ്യക്തിക്കുള്ള മൊമെന്റോ കെ.ഡബ്ലു.എ വൈസ് പ്രസിഡണ്ട് അലക്‌സ് മാനന്തവാടി നല്‍കി. പരിപാടിക്ക് ട്രഷറര്‍ അജേഷ് നന്ദിയും പറഞ്ഞു. മറ്റ് എക്‌സികുട്ടീവ് അംഗങ്ങളുടെ പ്രയത്‌നവും,അംഗങ്ങളുടെ സഹകരണവും കൊണ്ട് പരിപാടി മികവുറ്റതായി തീര്‍ന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍