പ്രവാസി വയനാട് (യു.എ.ഇ) ക്രിക്കറ്റ് ടൂര്‍ണമെന്റ്: ദുബൈ ചാപ്റ്റര്‍ ജേതാക്കളായി
യു.എ.ഇ: അകാലത്തില്‍ മരണമടഞ്ഞ അബുദാബി ചാപ്റ്റര്‍ ടീമംഗം ഷൗക്കത്തിന്റെനാമധേയത്തില്‍ അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച ഷൗക്കത്ത്മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍ റയാന്റെ നേതൃത്വത്തിലുള്ളദുബായ് ചാപ്റ്റര്‍ വിജയികളായി. അജ്മാന്‍, അല്‍ ഐന്‍ ചാപ്റ്ററുകള്‍ യഥാക്രമംരണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അബുദാബി, അല്‍ ഐന്‍ , ദുബൈ, ഷാര്‍ജ അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ ചാപ്റ്ററുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റിലെ മികച്ച താരമായി മഹ്റൂഫ്, മികച്ച ഫീല്‍ഡറായി ഷാനിബ്, ഫൈനല്‍ മത്സരത്തിലെമാന്‍ ഓഫ് ദി മാച്ച് ആയി നസ്മല്‍ എന്നീ ദുബൈ ടീം അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.മറ്റുടീമംഗങ്ങളായ റയ്യാന്‍, ജുനൈദ്, ഉമൈര്‍, അന്‍വര്‍, ഷുഹൈബ്, നൗഫല്‍,ജംഷീര്‍, ആഷിര്‍, അനസ്, ജിബി, ഫാസില്‍, ഇംത്തിയാസ് തുടങ്ങിയവര്‍മികച്ച പ്രകടനം കാഴ്ച വെച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍