ബൈക്കപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു.

മേപ്പാടി: മേപ്പാടി കാപ്പംകൊല്ലി ജങ്ഷനില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു. മലപ്പുറം എടവണ്ണപ്പാറ ആവണിക്കാട് മൊയ്ദീന്റെ മകന്‍ പി.പി ഇല്യാസ് (20) ആണ് മരിച്ചത്. മേപ്പാടി ഗവ.പോളിടെക്നിക് കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ഇല്യാസ്. ബൈക്ക് ഓടിച്ചിരുന്ന ചെറുവായൂര്‍ വെട്ടത്തൂര്‍ മണ്ണടിയില്‍ മമ്മദ് കുട്ടിയുടെ മകന്‍ മുഹമ്മദ് ഹാഫിസ് (20) അപകടം നടന്നയുടന്‍ തന്നെ മരിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇല്യാസിനെ ആദ്യം വിംസ് മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍