ആദിശക്തി സമ്മര്‍ സ്‌കൂള്‍ വിദ്യാഭ്യാസ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.

എറണാകുളം: എറണാകുളം തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ വിവിധ കാമ്പസുകളില്‍ ഡിഗ്രി, പി.ജി ഉന്നത വിദ്യാഭ്യാസമേഖലകളില്‍ പഠിക്കുന്ന അടിയ, പണിയ, കാട്ടുനായ്ക്ക വിദ്യാര്‍ഥികള്‍ അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ അംഗീകരിക്കുക എന്നാവശ്യപ്പെട്ടും, ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ ആദിവാസി വിദ്യാര്‍ഥികളോടുള്ള വിദ്യാഭ്യാസ വിരുദ്ധ നിലപാടുകളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായും എറണാകുളം ഹൈകോടതി ജംഗ്ഷനില്‍ വയനാട്, അട്ടപ്പാടി, ഇടുക്കി ജില്ലകളിലെ അതിപിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. മണിക്കുട്ടന്‍ പണിയന്‍ ഉദ്ഘാടനം ചെയ്ത ധര്‍ണ്ണയില്‍ എം.ഗീതാനന്ദന്‍, രജനി പി.വി, പ്രകൃതി രേഷ്മ എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍