അര്‍ജന്റീന- യുഎഇ സന്നാഹമത്സരം ഇന്ന്

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ അര്‍ജ്നറീന ഇന്ന് യുഎഇയെ നേരിടും. പരിശീലകന്‍ ലയണല്‍ സ്ലലോണിക്കുള്ള അവസാന അവസരം കുടിയാണിത്. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതിനാണ് മത്സരം. മറ്റ് മത്സരങ്ങളില്‍ യൂറോപ്യന്‍ വമ്പന്മാരായ ജര്‍മനി ഒമാനെ നേരിടുന്നുണ്ട്. പോളണ്ട് ചിലിയെയും ക്രൊയേഷ്യ സൌദി അറേബ്യയേയും ഇറാന്‍ തുനീഷ്യയേയും നേരിടും.
അബുദബി മുഹമ്മദ്ബിന്‍ സായിദ് സറ്റേഡിയത്തില്‍ നടക്കുന്ന കളിയുടെ ടിക്കറ്റുകള്‍ മുഴുവനും ആഴ്ചകള്‍ക്ക് മുന്‍പേ വിറ്റുപോയിരുന്നു. സ്വദേശികള്‍ക്ക് പുറമെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളും മത്സരം കാണാന്‍ ടിക്കറ്റ് സ്വന്തമാക്കിയിയിട്ടുണ്ട്.
നായകന്‍ ലയണല്‍ മെസി ആദ്യ ഇലവണില്‍ ഉണ്ടായേക്കില്ല. പകരം ഡിബാലയെത്തിയേക്കും. പ്രതിരോധത്തില്‍ റൊമേറോയ്ക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഇറങ്ങും. എന്‍സോ പരേഡസിനെ മധ്യനിരയില്‍ പരീക്ഷിക്കാനും സാധ്യതയുണ്ട്. ലൊസെല്‍സോയ്ക്ക് പകരക്കാരന്‍ ആരാകുമെന്ന് സ്‌കലോണി വ്യക്തമാക്കിയിട്ടില്ല.
സ്പെയിന്‍, ജപ്പാന്‍, മെക്സിക്കോ സ്വിറ്റ്സര്‍ലന്‍ഡ് ടീമുകള്‍ക്ക് നാളെയാണ് മത്സരം. പോര്‍ച്ചുഗല്‍, ബെല്‍ജിയം ടീമുകള്‍ മറ്റന്നാള്‍ മത്സരത്തിനിറങ്ങും. ബ്രസീല്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ ടീമുകള്‍ സന്നാഹമത്സരം കളിക്കില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍