OPEN NEWSER

Wednesday 09. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതം ; സന്ദേശങ്ങള്‍ അയക്കാനാകുന്നില്ല, ഇന്ത്യയിലടക്കം സേവനം തടസപ്പെട്ടു

  • National
25 Oct 2022

ഡല്‍ഹി:  മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്‌സ്ആപ്പ് തകരാറില്‍. 30 മിനുട്ടില്‍ ഏറെയായി വാട്ട്‌സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ  downdetector പ്രകാരം 12.11 മുതല്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്‌നം നേരിടുന്ന 60 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് പറയുന്നത്. 24 ശതമാനത്തോളം പേര്‍ വാട്ട്‌സ്ആപ്പ് ആപ്പിന് തന്നെ പ്രശ്‌നം ഉള്ളതായി പറയുന്നു. 

 ലോകത്തെമ്പാടും പ്രശ്‌നം നേരിടുന്നു എന്നാണ് ആദ്യ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സന്ദേശങ്ങള്‍ സെന്റ് അയതായുള്ള ചിഹ്നം കാണിക്കുന്നില്ല. അത് പോലെ തന്നെ 12.20 ന് ശേഷം പലര്‍ക്കും പുതിയ സന്ദേശങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. വ്യക്തിപരമായ സന്ദേശം മാത്രമല്ല. ഗ്രൂപ്പുകളെയും ഇത് ബാധിച്ചിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്‌നം ഉണ്ടെന്നാണ് വിവരം. അതേ സമയം ഈ പ്രശ്‌നത്തില്‍ വാട്ട്‌സ്ആപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 അതേ സമയം ട്വിറ്ററില്‍ WhatsAppDown എന്ന ഹാഷ്ടാഗ് ട്രെന്റിംഗായി കഴിഞ്ഞു. രസകരമായ മീമുകളാണ് ഇതുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്. പലരും തങ്ങളുടെ സ്വന്തം ഫോണിന്റെ പ്രശ്‌നമാണ് എന്ന് കരുതി പലപ്രവാശ്യം നെറ്റ് കണക്ഷന്‍ ചെക്ക് ചെയ്തത് അടക്കം രസകരമായ ട്വീറ്റുകള്‍ വരുന്നുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
  • കുടുംബശ്രീ കാര്‍ഷിക മേഖലയ്ക്ക് ടെക്‌നോളജിയുടെ പുത്തനുണര്‍വുമായി K-TAP പദ്ധതി
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
  • നിപ രോഗ സാധ്യത;വയനാട് ജില്ലയിലും ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • കായികവിദ്യാഭ്യാസ മേഖലകളില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മുന്നേറുന്നു: മന്ത്രി ഒ.ആര്‍ കേളു
  • വയനാട് മെഡിക്കല്‍ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്
  • വാട്‌സാപ്പ് വഴി പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അധിക്ഷേപം; പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show