പാല്‍ ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കൊട്ടിയൂര്‍: പാല്‍ചുരത്ത് നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറിയുടെ ക്ലീനര്‍ കര്‍ണാടക സ്വദേശിയായ കാര്‍ത്തിക് ആണ് മരിച്ചതെന്നാണ് കേളകം പോലീസില്‍ നിന്നും പ്രാഥമികമായി ലഭിക്കുന്ന വിവരം. ഡ്രൈവര്‍ ഹനുമന്തറാവുവിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇരുവരുടേയും ബന്ധുക്കള്‍ ഇങ്ങോട്ടേക്ക് പുറപ്പെട്ടതായും കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ബന്ധുക്കളെത്തിയ ശേഷം മാത്രമേ ലഭ്യമാകൂവെന്നും പോലീസ് അറിയിച്ചു.രാവിലെ 7.30 ഓടെ ആശ്രമം കവലയിലാണ് സംഭവം. കൊട്ടിയൂര്‍ പാമ്പ്ര പാലത്തേക്ക് പെട്രോള്‍ ബങ്ക് നിര്‍മ്മാണ സാമഗ്രികളുമായി വന്ന കെ.എ 63 - 1145 നമ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. പേരാവൂര്‍, ഇരിട്ടി, മാനന്തവാടി എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് ലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരെയും പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ വടം പൊട്ടി അഗ്‌നിശമന സേനാംഗത്തിന് നിസാര പരിക്കേറ്റതായും പറയുന്നുണ്ട്.അപകടത്തെ തുടന്ന് നിലച്ച ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍