പി.എഫ്.ഐക്കെതിരായ നീക്കം മുസ്ലിംവേട്ടയുടെ ഭാഗം.:പോരാട്ടം

കല്‍പ്പറ്റ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്ത് ദേശീയ സംസ്ഥാന നേതാക്കളെയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന മുസ്ലിം വേട്ടയുടെ ഭാഗവും,ഭരണകൂട ഭീകരതയുമാണെന്ന് പോരാട്ടം പ്രസ്താവനയില്‍ അറിയിച്ചു. അടിയന്തിരമായ ഒരു കാരണം പോലുമില്ലാതെ തീവ്രവാദത്തിന്റെ മുദ്ര ചാര്‍ത്തി പോപ്പുലര്‍ ഫ്രണ്ടിനെ കോര്‍ണര്‍ ചെയ്ത് അക്രമിക്കുന്നതിലൂടെ രാജ്യത്ത് മുസ്ലിംങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരായ ചെറുത്ത് നില്‍പ്പുകളിലെ ഒരു പ്രധാന ശക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ആര്‍ എസ് എസ് നീക്കമാണ് വെളിപ്പെടുന്നതെന്നും പോരാട്ടം പ്രസ്താവിച്ചു.
പാര്‍ലമെന്ററി രാഷ്ട്രീയത്തിനകത്ത് വര്‍ഗീയതയെ താലോലിക്കാത്ത പാര്‍ട്ടികള്‍ ഇല്ലെന്നത് ഒരു വസ്തുതയായിരിക്കെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ മാത്രം വര്‍ഗീയ തീവ്രവാദ മുദ്ര ചാര്‍ത്തിയുള്ള അടിച്ചമര്‍ത്തല്‍ മുസ്ലിം സമൂഹത്തെ ലക്ഷ്യം വച്ചുള്ളതാണെന്നതില്‍ തര്‍ക്കമില്ല. മറിച്ചാണെങ്കില്‍ അറസ്റ്റിന് കാരണമായ തെളിവുകള്‍ പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മുസ്ലിങ്ങള്‍,മിഷനറിമാര്‍, മെറ്റീരിയലിസ്റ്റുകള്‍,ആധുനിക വിദ്യാഭ്യാസ പദ്ധതിയായ മെക്കാളെയിസം, മാര്‍ക്‌സിസം എന്നിവയെ 'M5'എന്ന അഞ്ച് പ്രധാന ശത്രുക്കളായി കണക്കാക്കി ഇവരെ രാജ്യത്ത് നിന്ന് ഉന്‍മൂലനം ചെയ്യേണ്ടവരായി പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന RSS അജണ്ടയുടെ ആദ്യ ഇരകളിലൊന്നായി പോപ്പുലര്‍ ഫ്രണ്ട് മാറിയിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. അതുകൊണ്ട് തന്നെ വരും നാളുകളില്‍ മറ്റെല്ലാ വിഭാഗങ്ങള്‍ക്കെതിരായും ഈ നീക്കം ശക്തിപ്പെടുമെന്നത് തീര്‍ച്ചയാണ്.എല്ലാ വര്‍ഗീയതകളെയും ഒരു പോലെ നേരിടണം എന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ലളിതയുക്തി ഹിന്ദുത്വ വര്‍ഗീയതയുടെ വോട്ട് ബാങ്ക് ലക്ഷ്യം വച്ചുള്ളതും അതിനെ സേവിക്കുന്നതുമാണ്. ഈ വിഭാഗക്കാരുടെ ന്യൂനപക്ഷ സംരംക്ഷണമെന്ന നിലപാട് വെറും മുതലക്കണ്ണീരായി അധ:പതിക്കുകയാണ്. പാര്‍ലമെന്ററി വ്യവസ്ഥക്കകത്ത് അതിന്റെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ആയിരുന്നിട്ടുപോലും ഈ വിധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിലെ സംഘപരിവാര്‍ താത്പര്യം തിരിച്ചറിഞ്ഞ്,ഈ റയ്ഡ് അവസാനിപ്പിക്കാനും അറസ്റ്റ് ചെയ്തവരെ വിട്ടയക്കാനും മുഴുവന്‍ ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍