ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി

മീനങ്ങാടി: മീനങ്ങാടി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ബോധവല്‍ക്കരണ റാലി നടത്തി. പനങ്കണ്ടി ഗവ.ഹൈസ്‌ക്കൂള്‍ സ്റ്റുഡന്റ്‌സ് പോലീസുമായി സഹകരിച്ച് മീനങ്ങാടി ടൗണില്‍ നടത്തിയ പരിപാടിയോടനുബന്ധിച്ച് സൈക്കിള്‍ റാലി, ഫ്‌ളാഷ് മോബ്, സ്‌കിറ്റ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. എസ്.ഐ രാംകുമാര്‍, അഡി. എസ്.ഐ ശ്രീധരന്‍, എ.എസ്.ഐ മാത്യു, എസ്.സി.പി.ഒ സാഹിറ ഭാനു, ശിവദാസന്‍, സിപിഒ മാരായ രതീഷ്, അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍