തൃശൂരില്‍ വാഹനാപകടം; മാനന്തവാടി സ്വദേശി മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടി ആറാം മൈല്‍ കുണ്ടാല തെറ്റന്‍ ബാപ്പുവിന്റേയും, സാജിതയുടേയും മകന്‍ നിസാം (28) ആണ് മരിച്ചത്. സഹയാത്രികരും കുണ്ടാല സ്വദേശികളുമായ ഫായിസ് (25), സാദിക്ക് (28), ജാഫര്‍ (32), മെഹറൂഫ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ ഇന്ന് രാവിലെ അഞ്ചു മണിയോടെയായിരുന്നു അപകടം. കാര്‍ നിയന്ത്രണം തെറ്റി പനമ്പിക്കുന്നിലെ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മെഹറൂഫിന് വിദേശത്ത് പോകുന്നതിനായി മെഡിക്കല്‍ പരിശോധനക്കായി എറണാകുളത്തേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.അനസ്, അഷ്‌കര്‍ എന്നിവര്‍ നിസാമിന്റെ സഹോദരങ്ങളാണ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍