മീനങ്ങാടിയില്‍ പഴകിയ പന്നിയിറച്ചി പിടികൂടി; പന്നി സ്റ്റാള്‍ അടച്ചു പൂട്ടിച്ചു

മീനങ്ങാടി: മീനങ്ങാടി ടൗണിലും പരിസരത്തും ഭക്ഷ്യ ഗുണമേന്‍മയും, ശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച പൂപ്പല്‍ ബാധിച്ച പന്നിയിറച്ചി പിടികൂടി. മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീതയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മാര്‍ക്കറ്റ് റോഡിന് സമീപത്തെ ഫ്രഷ് പന്നി സ്റ്റാളില്‍ നിന്നുമാണ് പഴകിയ പന്നിയിറച്ചി പിടികൂടിയത്. 25 കിലോയോളം വരുന്ന ഇറച്ചി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പെനോയില്‍ ഒഴിച്ച് നശിപ്പിച്ചു. തുടര്‍ പരിശോധനയില്‍ പ്രസ്തുത സ്ഥാപനത്തിന് പഞ്ചായത്ത്‌ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയവ ഉണ്ടായിരുന്നില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീത പറഞ്ഞു. ഇതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചു പൂട്ടിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍