വയോധികയുടെ മരണം കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍
നൂല്‍പ്പുഴ: നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതമെന്ന് തെളിഞ്ഞു. ജൂണ്‍ 19 നാണ് 65 വയസുള്ള ചക്കി മരിച്ചത്.അബദ്ധത്തില്‍ ആന കിടങ്ങില്‍ വീണ് മരിച്ചെന്നാണ് ഭര്‍ത്താവ് ഗോപി ആളുകളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ചക്കിയുടെ മരണം കൊലപാതകമാണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നുമദ്യപിക്കുന്നതിനിടെ നടന്ന തകര്‍ക്കത്തില്‍ ഗോപി ചക്കിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് തെളിഞ്ഞത്. ഇതിനെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.ചക്കിയുടെ തലയ്ക്കും കൈയ്ക്കും അടിയേറ്റ പരുക്കുകള്‍ ഉണ്ടെന്നും ഇതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍