ടിപ്പറും ബൈക്കും കൂട്ടിമുട്ടി യുവാക്കള്‍ക്ക് പരിക്ക്.

മുട്ടില്‍: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടി മുട്ടി രണ്ട് യുവാക്കള്‍ക്ക് പരിക്ക്.തൃക്കൈപ്പറ്റ ചേലിക്കാവ് മുക്കംകുന്ന് ആസിഫലി, സുഹൃത്ത് കിരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റതെന്നാണ് ലഭ്യമായ വിവരം. ഇതില്‍ കിരണിന്റെ പരിക്ക് നിസാരമാണ്. തൃക്കൈപ്പറ്റ ഉറവിന് സമീപമാണ് ഇന്ന് രാവിലെ അപകടം നടന്നത്. മുക്കംകുന്ന് ഭാഗത്തേക്ക് പോകുന്ന പോവുകയായിരുന്ന ബൈക്ക് എതിരെ വന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റ ഇരുവരേയും മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍