മീനങ്ങാടിയില്‍ വാഹനാപകടം

മീനങ്ങാടി: മീനങ്ങാടി കുട്ടിരായിന്‍ പാലത്തിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മീനങ്ങാടി പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട് സ്വദേശികളായ അജിന്‍, ജിതിന്‍,ജിനെറ്റ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ 11 മണിയോടെയായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍