ഗോത്ര പോരാളികളുടെ സ്മരണയ്ക്കായി വയനാട്ടില്‍ മ്യൂസിയം: ഡിസംബറില്‍ പ്രവൃത്തി തുടങ്ങും

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിലെ ഗോത്ര പോരാളികളുടെ സ്മരണയ്ക്കായി വയനാട്ടില്‍ ആരംഭിക്കുന്ന മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ വിലയിരുത്തി. പട്ടികജാതി-വര്‍ഗ വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള മ്യൂസിയവും കിര്‍ത്താഡ്‌സും ചേര്‍ന്നാണ് വൈത്തിരി സുഗന്ധഗിരി പ്ലാന്റേഷനോട് ചേര്‍ന്ന 20 ഏക്കര്‍ സ്ഥലത്ത് മ്യൂസിയം സ്ഥാപിക്കുന്നത്. മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ തുടങ്ങണമെന്നു മന്ത്രി നിര്‍ദേശിച്ചു. കിര്‍ത്താഡ്‌സ് ഡയറക്ടര്‍ ഡോ. എസ് ബിന്ദു, കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍