തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് 2000ന് മുകളില്‍ കൊവിഡ് കേസുകള്‍

തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 2, 527 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 33 പേര്‍ മരണമടഞ്ഞു. രോഗവ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പൊതു ഇടങ്ങളിലും മെട്രോയിലും മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കും. രോഗവ്യാപനം പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.തര്‍മല്‍ പരിശോധനയ്ക്ക് ശേഷമേ വിദ്യാര്‍ത്ഥികളെയും മറ്റ് അധികൃതരെയും സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.
മദ്രാസ് ഐഐടി കൊവിഡ് വ്യാപനത്തിന്റെ ക്ളസ്റ്റര്‍ ആയി മാറിയെന്ന് തമിഴ് നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന്‍. ഇന്നലെ അറിയിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി 24 ട്വന്റിഫോറിനോട് പറഞ്ഞു. മാസ്‌ക്, സാമൂഹിക അകല പാലനം എന്നിവ നിര്‍ബന്ധമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍