രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവ്

രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 959 പേരാണ് മരണപ്പെട്ടത്. ടിപിആര്‍ 15.77 ശതമാനമായി ഉയര്‍ന്നു. 18,31,268 പോസിറ്റീവ് കേസുകളാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. ആകെ മരണം 4,95,050 ആയി. 2,62,628 പേര്‍ കൊവിഡ് മുക്തരായി. 24 മണിക്കൂറിനിടെ 13,31,198 കൊവിഡ് പരിശോധനകളാണ് നടത്തിയത്.
ഇതുവരെ രാജ്യത്ത് 166.03 കോടി ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. 15 മുതല്‍ 18 വരെ വയസ്സുകാര്‍ക്കുള്ള രണ്ടാം ഡോസ് വാക്‌സിന്‍ ഇന്ന് മുതല്‍ ലഭ്യമാവും. കോവാക്‌സിനാണ് ഇവര്‍ക്ക് ലഭിക്കുക.കൊവിഡ് അതിതീവ്ര വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകുന്നേരം മൂന്ന് മണിക്ക് ഓണ്‍ലൈനായാണ് യോഗം. ഞായറാഴ്ച്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടോ എന്ന് യോഗം പ്രധാനമായി ചര്‍ച്ച ചെയ്യും. അധിക നിയന്ത്രണങ്ങള്‍ ആവശ്യമാണോ എന്നും പരിശോധിക്കും.
സംസ്ഥാനത്തെ രോഗ വ്യാപന തോത് കുറയുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളില്‍ കൊവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇതു കൂടെ കണക്കിലെടുത്താകും നിയന്ത്രണങ്ങളിലെ ആലോചന. കടുത്ത നിയന്ത്രണമുള്ള സി ക്യാറ്റഗറിയിലേക്ക് എറണാകുളം ഉള്‍പ്പടെയുള്ള ജില്ലകള്‍ വരാനുള്ള സാധ്യതയും നിലനിനില്‍ക്കുന്നു.
അതേ സമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പരിശോധിക്കുന്ന രണ്ട് പേരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയും നിരവധി പോസിറ്റീവ് കേസുകള്‍ ഉണ്ടാകുന്നതായാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു.
സംസ്ഥാനത്ത് ഇന്നലെ 51,570 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്. 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 87 മരണങ്ങളും സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 374 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,666 ആയി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍