ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചെരിഞ്ഞു

കാട്ടിക്കുളം: നെല്ല് കയറ്റി പോകുന്ന ലോറി നിയന്ത്രണം വിട്ടു റോഡരികിലെ താഴ്ചയിലേക്ക് ചെരിഞ്ഞു. കാട്ടിക്കുളം-പനവല്ലി റൂട്ടില്‍ ആലത്തൂരില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് സംഭവം.ആലത്തൂരിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നും കൃഷി വകുപ്പിന്റെ മേല്‍നേട്ടത്തില്‍ നെല്ല് കയറ്റി കാലടിയിലേക്ക് പുറപ്പെട്ടതായിരുന്നു ലോറി.പത്ത് ടണ്‍ നെല്ലായിരുന്നു ലോറിയിലുണ്ടായിരുന്നത്.ആലത്തൂരിനടുത്ത് എത്തിയപ്പോള്‍ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും പുറകോട്ട് പോയി ചെരിയുകയുമായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍