രാജ്യത്ത് 2.71 ലക്ഷം പേര്‍ക്ക് കൊവിഡ്, 7743 ഒമിക്രോണ്‍ കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,71,202 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 16.28 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 13.69 ശതമാനവുമാണ്. ഇന്നലെ 314 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 4,86,066 ആയി ഉയര്‍ന്നു.
ഇന്ത്യയില്‍ ഇതുവരെ 70,24,48,838 സാമ്പിളുകള്‍ പരിശോധിച്ചതായും ജനുവരി 15ന് 16,65,404 പരിശോധനകള്‍ നടത്തിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,38,331 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,50,85,721 ആയി.
രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 7,743 ആണെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ വര്‍ഷം ആരംഭിച്ച രാജ്യവ്യാപക വാക്‌സിന്‍ െ്രെഡവിന്റെ ഭാഗമായി ഇതുവരെ 156.76 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍