കുറ്റിയാടി ചുരത്തില്‍ ടെമ്പോ ട്രാവലര്‍ കത്തിനശിച്ചു
കുറ്റിയാടി: കുറ്റിയാടി ചുരത്തില്‍ ആറാം വളവില്‍ ടെമ്പോ ട്രാവലര്‍ കത്തി നശിച്ചു. ഇന്നുച്ചയ്ക്കാണ് സംഭവം. കൂരാച്ചുണ്ടില്‍ നിന്നും വെള്ളമുണ്ടയിലെ ഒരു മരണ വീട്ടിലേക്ക് പോകുന്നവര്‍ സഞ്ചരിച്ച വാഹനമാണ് കത്തിനശിച്ചത്. വാഹനത്തിനുള്ളില്‍ 25 ഓളം യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കൊന്നുമില്ല. നാദാപുരം ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീയണച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍