രാജ്യത്ത് 7,081 പേര്‍ക്ക് കൊവിഡ്; 24 മണിക്കൂറിനിടെ 264 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,081 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 3,47,40,275 ആയി. ഇന്നലെ 7,469 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,41,78,940 ആയി. രാജ്യത്തെ വീണ്ടെടുക്കല്‍ നിരക്ക് 98.38 ശതമാനമാണ്.ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 83,913 ആണ്. ഇന്നലെ 264 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ് (3,297കേസുകള്‍). മഹാരാഷ്ട്രയില്‍ 854, തമിഴ്‌നാട്ടില്‍ 613, പശ്ചിമ ബംഗാളില്‍ 556, കര്‍ണാടകയില്‍ 335 എന്നിങ്ങനെയാണ് മാറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍. പ്രതിദിന കേസുകളില്‍ 79.86 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 46.56 ശതമാനം പുതിയ അണുബാധകള്‍ക്കും കാരണം കേരളമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍