കൂനൂരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം; അന്വേഷണം ആരംഭിച്ച് സംയുക്ത സേന

കൂനൂരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്വേഷണം ആരംഭിച്ച് സംയുക്ത സേന. അന്വേഷണത്തലവന്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗും സംഘവും അപകട സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോഡര്‍ എ എ ഐബി ടീം പരിശോധിക്കുകയാണ്.ഇതിനിടെ കൂനൂരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം തമിഴ്‌നാട് പൊലീസ് അന്വേഷിക്കുമെന്ന് ഡി ജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡി എസ്പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളില്‍ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങള്‍ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംയുക്ത സൈനിക മേധാവി ജനറല്‍ ബിബിന്‍ റാവത്തിന് രാജ്യം ഇന്ന് വിട നല്‍കും. ജനറല്‍ ബിബിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് പൊതുദര്‍ശനം. ഡല്‍ഹി ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഡല്‍ഹിയിലെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. എം പി മാരായ ഇ ഡി മുഹമ്മദ് ബഷീര്‍,അബ്ദുല്‍ വഹാബ്,അബ്ദുല്‍ സമദ് സമദാനി ,ഫ്രാന്‍സ്, ഇസ്രായേല്‍ നയതന്ത്ര പ്രതിനിധികള്‍ ജനറല്‍ ബിബിന്‍ റാവത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍