OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 കനത്ത മഴയില്‍  റോഡ് തകര്‍ന്നു

  • S.Batheri
25 Nov 2021

പുല്‍പ്പള്ളി: കനത്ത മഴയില്‍ പുല്‍പ്പള്ളി അമ്പത്താറ് ഐക്കര റോഡ് തകര്‍ന്നു. റോഡിലെ കലുങ്കും സൈഡ് കെട്ടും പുര്‍ണ്ണമായി ഒലിച്ച് പോയതോടെ പ്രദേശത്തെ കൃഷികള്‍ പുര്‍ണ്ണമായി നശിച്ചു. റോഡിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും ഇടിഞ്ഞ് പോയതോടെ പ്രദേശത്തെ ജനങ്ങളുടെ യാത്രയും ദുരിതത്തിലായി. ഒരു വര്‍ഷം മുമ്പാണ് റോഡിന്റെ സൈഡ് കെട്ടി കലുങ്ക് നിര്‍മ്മിച്ചത്. പ്രദേശത്തെ കൃഷിയിടങ്ങള്‍ മണ്ണ് മൂടിയ നിലയിലാണ്. പൂതാടി-പുല്‍പ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. റോഡ് തകര്‍ന്നതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി റോഡ് നന്നാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show