അധിനിവേശ കാശ്മീരില്‍ നിന്ന് ഒഴിയണം : പാകിസ്താനോട് ഇന്ത്യ
അധിനിവേശ കാശ്മീരില്‍ നിന്ന് ഒഴിയണം എന്ന് പാകിസ്താനോട് ഇന്ത്യ. ഐക്യരാഷ്ട്ര സഭ സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്.പി.ഒ.കെയിലെ പാകിസ്താന്റെ അനധികൃത അധിനിവേശം അനുവദിക്കാനാകില്ല, പാകിസ്താന്റെ അധിനിവേശ മോഹത്തിന് ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉപയോഗിയ്ക്കാന്‍ അനുവദിക്കില്ല എന്നും ഇന്ത്യ ആവശ്യം ഉന്നയിച്ചു. ഇന്ത്യയുടെ അഭിവജ്യ ഘടകമാണ് ജമ്മുകാശ്മീര്‍ എന്നും ഇന്ത്യയുടെ കാജല്‍ ഭട്ട് വ്യക്തമാക്കി.യുഎന്‍ വേദിയില്‍ ഇന്ത്യയ്‌ക്കെതിരായി പാകിസ്താന്‍ വ്യാജ പ്രചാരണം നടത്തുന്നത് ഇതാദ്യമല്ലെന്ന് പറഞ്ഞ കാജല്‍ ഭട്ട്, പാകിസ്താന്‍ ഭീകരരുടെ താവളമാണെന്നും ഇവര്‍ക്ക് വേണ്ടി പാക് സര്‍ക്കാര്‍ സഹായം നല്‍കുന്ന കാര്യം യുഎന്‍ അംഗരാജ്യങ്ങള്‍ക്ക് അറിയാമെന്നും വ്യക്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍