കൊവിഡ് പ്രതിരോധം; അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച പോരാളികളെ അഭിനന്ദിച്ച് രാഷ്ട്രപതി

കൊവിഡ് മഹാമാരി കാലത്ത് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച കൊവിഡ് യോദ്ധാക്കളെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പരിമിതിക്കുള്ളില്‍ നിന്നാണ് രാജ്യം കൊവിഡിനെതിരെ പോരാടിയതെന്ന് ഗവര്‍ണര്‍മാരുടെയും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
'രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് കണ്ടുമുട്ടുന്നത്. ഞങ്ങളുടെ കൊവിഡ് യോദ്ധാക്കള്‍ ഈ മഹാമാരിയെ ചെറുക്കാന്‍ സമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചു. 108 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി, രാജ്യത്തുടനീളം കുത്തിവയ്പ്പ് െ്രെഡവ് തുടരുകയാണ്' രാഷ്ട്രപതി പറഞ്ഞു.
കൊവിഡ് സമയത്ത് ഇന്ത്യയും ലോക രാജ്യങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. രാഷ്ട്രപതി കോവിന്ദിന്റെ അധ്യക്ഷതയില്‍ ചേരുന്ന നാലാമത്തെ സമ്മേളനമാണിത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍