കൊവിഡില്‍ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
കൊവിഡ് അവസാനിച്ചുവെന്ന് കരുതരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ജില്ലാതലത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്ക് കൊവിന്‍ പോര്‍ട്ടല്‍ ഉപയോഗിക്കണമെന്നും മന്ത്രി. സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണംരാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനും വാക്‌സീനേഷനില്‍ സ്വീകരിക്കേണ്ട പുരോഗതിയേയും കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര ആരോ?ഗ്യ മന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോ?ഗം വിളിച്ചത്രാജ്യത്ത് കൊവി!ഡ് രോ?ഗികളുടെ എണ്ണം കുറയുന്നുണ്ട്. ഇത് ആശ്വാസകരമാണ്. അതേസമയം പല സംസ്ഥാനങ്ങളിലും വാക്‌സിനേഷനില്‍ ഇപ്പോള്‍ മെല്ലെപ്പോക്കാണ്. ഈ വര്‍ഷം കൊണ്ട് ജനസംഖ്യയുടെ പരമാവധിപേരെ ആദ്യ ഡോസ് വാക്‌സീനെങ്കിലും എടുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമംപല സംസ്ഥാനങ്ങലും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തില്‍ ഇളവ് വരുത്തരുതെന്നാണ് കേന്ദ്ര നിര്‍ദേശം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍