വാക്‌സിനേഷന്‍ കുറവുള്ള ജില്ലകളിലെ കലക്ടര്‍മാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

കൊവിഡ് വാക്‌സിനേഷന്‍ കുറവുള്ള ജില്ലകളിലെ കലക്ടര്‍മാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് യോഗം. ആദ്യ ഡോസ് 50 ശതമാനത്തില്‍ കുറവുള്ളതും, രണ്ടാം ഡോസ് വാക്‌സിന്‍ വിതരണത്തിലും കുറവുള്ള ജില്ലകളിലെ കലക്ടര്‍മാര്‍ യോഗത്തില്‍ സംബന്ധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലായി നാല്‍പതിലധികം ജില്ലകളില്‍ വാക്‌സിന്‍ വിതരണം കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 1.3 ബില്യണ്‍ ജനങ്ങളുള്ള രാജ്യത്തെ മുതിര്‍ന്നവരില്‍ മുക്കാല്‍ ഭാഗവും ഒരു ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. 30 ശതമാനം പേര്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തു. നിലവില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി വിദേശപര്യടനത്തിലാണ്. കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിന് പിന്നാലെ യോഗം നടത്താനാണ് തീരുമാനം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍