ലഖിംപൂര്‍ കേസ് ; അന്വേഷണ പുരോഗതി യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും, കോടതി ഇടപെടല്‍ നിര്‍ണായകം

ദില്ലി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണ പുരോഗതി സുപ്രീംകോടതി നാളെ പരിശോധിക്കും. കേസിലെ അന്വേഷണ പുരോഗതി യുപി സര്‍ക്കാര്‍ നാളെ ചീഫ് ജസ്റ്റിസിനെ അറിയിക്കും. പരാതികള്‍ കേസായി പരിഗണിച്ചാണ് ലഖിംപൂര്‍ കൊലപാതകത്തില്‍ സുപ്രീംകോടതി ഇടപെടുന്നത്. കര്‍ഷകരെ വാഹനമിടിച്ച് കൊന്ന എസ്!യുവി വാഹനത്തില്‍ ഉണ്ടായിരുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പടെ 10 പേരെയാണ് ഇതുവരെ യുപി െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്ത്.
കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് കേസ് പരിഗണിക്കവെ യുപി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമാണ് കോടതിയില്‍ നിന്ന് കേള്‍ക്കേണ്ടിവന്നത്. കൃത്യമായ അന്വേഷണം നടക്കുമോ എന്നതില്‍ സുപ്രീംകോടതി ആശങ്കയും അറിയിച്ചിരുന്നു. സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. കേസ് യുപി പൊലീസ് തന്നെ അന്വേഷിച്ചാല്‍ മതിയോ, മറ്റെന്തെങ്കിലും അന്വേഷണ സംവിധാനം വേണോ എന്നതില്‍ ഒരുപക്ഷേ കോടതി തീരുമാനമെടുത്തേക്കും.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ലഖിംപൂര്‍ ഖേരിലെ സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം. ഗൂഡാലോചന നടത്തിയത് കേന്ദ്ര മന്ത്രി അജയ് മിശ്രയാണെന്ന ആരോപണവും ഉയര്‍ത്തുന്നു. അജയ് മിശ്രയെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്നലെ രാജ്യവ്യാപകമായി കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തിയിരുന്നു. ലൗക്‌നൗവില്‍ 26 ന് മഹാപഞ്ചായത്തും സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനിരിക്കെ യുപിയിലടക്കം കര്‍ഷകര്‍ പ്രക്ഷോഭം കടുപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ പല ബിജെപി നേതാക്കള്‍ക്കും ഉണ്ട്. അതിനിടെയാണ് കോടതിയുടെ ഇടപെടല്‍ കൂടി ഉണ്ടാകുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍