ബാലന്‍ ഡി ഓര്‍; അവസാന 30 പേരുകള്‍ പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനായുള്ള അവസാന 30 പേരുടെ ലിസ്റ്റ് ഫ്രാന്‍സ് ഫുട്‌ബോള്‍ പ്രഖ്യാപിച്ചു. ചാമ്പ്യന്‍സ് ലീഗ് നേടിയ ചെല്‍സിയുടെയും യൂറോ കപ്പ് നേടിയ ഇറ്റലിയുടെയും എല്ലാം താരങ്ങള്‍ നിറഞ്ഞതാണ് 30 അംഗ ലിസ്റ്റ്.
ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലെവന്‍ഡോസ്‌കി എന്നീ പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മെസിയും ലെവന്‍ഡോസ്‌കിയുമാണ് സാധ്യതയില്‍ മുന്നില്‍. റൊണാള്‍ഡോയ്ക്ക് ഇത്തവണ വലിയ സാധ്യത കല്‍പിക്കുന്നില്ല.
ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിയുടെ കാന്റെ, മേസണ്‍ മൗണ്ട്, ആസ്പിലികെറ്റ, ജോര്‍ഗിഞ്ഞോ എന്നിവര്‍ ലിസ്റ്റില്‍ ഉണ്ട്. എമ്പപ്പെ, നെയ്മര്‍, സലാ, ബെന്‍സിമ, ഡി ബ്രുയിന്‍, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നീ വലിയ പേരുകളും ഉണ്ട്. ബാഴ്‌സലോണ യുവതാരം പെഡ്രിയും അവസാന 30 അംഗ ലിസ്റ്റില്‍ എത്തി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍