പിക്കപ്പ് ജീപ്പും ലോറിയും കൂട്ടിയിടിച്ചു;ലോറി നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു

പൂക്കോട്: പൂക്കോട് വെറ്ററിനറി കോളേജിന് സമീപം പുല്‍പ്പള്ളി ഭാഗത്ത് നിന്നും കോഴിക്കോടേക്ക് പോകുന്ന പിക്കപ്പ് ജീപ്പും കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വരുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞു. ലോറി െ്രെഡവര്‍ കുന്നംമംഗലം സ്വദേശിയായ സലീമും കൂടെയുണ്ടായിരുന്ന ഒരാളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍