ഓട്ടോറിക്ഷയിടിച്ച് കാല്നടയാത്രികന് മരണപ്പെട്ടു
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തില്‍ വെച്ച് ഓട്ടോറിക്ഷയിടിച്ച് വയോധികന് മരിച്ചു. കോഴിക്കോട് അടിവാരം കൈതക്കാടന്‍ ആലി ഹാജി (62) യാണ് മരിച്ചത്. ചുരം സംരക്ഷണ സമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. വര്‍ഷങ്ങളോളം കല്‍പ്പറ്റയില്‍ താമസിച്ചിരുന്ന ഇദ്ദേഹം ഇപ്പോള്‍ അടിവാരത്താണ് താമസം.സുഹൃത്തിനൊപ്പം കല്‍പ്പറ്റയില്‍ വന്ന ഇദ്ധേഹം നടന്നു പോകുന്നതിനിടെ ഓട്ടോ തട്ടിയതായാണ് വിവരം. ഉടന്‍ തന്നെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍