രാജ്യത്തെ കൊവിഡ് യാത്രാ മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രം ; അന്തര്‍ സംസ്ഥാന യാത്രയ്ക്ക് വിലക്കില്ല

ഡല്‍ഹി: രാജ്യത്തെ കൊവിഡ് യാത്രാ മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്ര സര്‍ക്കാര്‍. റെയില്‍ വേ , വിമാനം , ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്‍ ടി പിസിആര്‍ പരിശോധന വേണ്ട. ആഭ്യന്തര വിമാനയാത്രക്കാര്‍കക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.കൂടാതെ അന്തര്‍ സംസ്ഥാന യാത്രയ്ക്ക് വിലക്കുകള്‍ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം ക്വാറന്റീന്‍ ഐസൊലേഷന്‍ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.സംസ്ഥാനാന്തര യാത്രയ്ക്ക് വ്യത്യസ്ഥ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ആണ് കേന്ദ്രത്തിന്റെ ഇടപെടല്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍