വിദ്യഭ്യാസ ഓഫീസിന് മുമ്പില്‍ നില്‍പ്പ് സമരം നടത്തി

കല്‍പ്പറ്റ: ഒഴിവുള്ള അധ്യാപക തസ്തികകളില്‍ നിയമനം നടത്തുക, അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരവും ശമ്പളവും നല്‍കുക, കോവിഡ് ഡ്യൂട്ടിയില്‍ നിന്നും അധ്യാപകരെ വിടുതല്‍ ചെയ്യുക, ഓണ്‍ലൈന്‍ ഫഠനത്തിന് കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കുക, കോണ്‍ട്രബ്യൂട്ടറി പെന്‍ഷനിലെ രാഷ്ട്രീയ ഒത്തുകളി അവസാനിപ്പിക്കുക, സര്‍വ്വീസിലുള്ള മുഴുവന്‍ അധ്യാപകരെയും കെ ടെറ്റില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.യു വയനാട് ജില്ലാ വിദ്യഭ്യാസ ഓഫീസിനു മുമ്പില്‍ നില്‍പ്പ് സമരം നടത്തി. സമരം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി കെ.അബ്ദുള്‍ കരീം മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ പ്രസിഡണ്ട് കെ.പി ഷൗക്കുമാന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ സ്വാഗതം പറഞ്ഞു.നോണ്‍ അപ്രൂവല്‍ ടീച്ചേര്‍സ് കോഓര്‍ഡിനേറ്റര്‍ മുഹമ്മദലി എന്‍,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ.ടി റിഷാദ് ,വൈസ് പ്രസിഡണ്ട്, എം യു ലത്തീഫ്, ഹഫീസുറഹ് മാന്‍, സി കെ നൗഫല്‍, എന്നിവര്‍ നേത്യത്വം നല്‍കി. ബത്തേരി ഉപജില്ലാ സെക്രട്ടറി നിസാമുദ്ധീന്‍ നന്ദിയും പറഞ്ഞു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍