OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; കൊറോണക്കാലത്ത് റെക്കോര്‍!ഡ് വിജയം, 87.94 ശതമാനം പേരും ജയിച്ചു

  • Keralam
28 Jul 2021

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. റെക്കോര്‍ഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയര്‍ന്ന വിജയമാണ്. സയന്‍സ് വിദ്യാര്‍ത്ഥികളില്‍ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസില്‍ 80.34 ശതമാനമാണ് വിജയം. കൊമേഴ്‌സില്‍ 89.13 ശതമാനവും, കലാമണ്ഡലത്തില്‍ 89.33 ശതമാനം വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. 

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02 ശതമാനം വിദ്യാര്‍ത്ഥികളും ജയിച്ചപ്പോള്‍ എയ്ഡഡ് സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. അണ്‍ എയ്ഡഡ് സ്‌കൂളില്‍ 87.67 ശതമാനമാണ് വിജയം. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. 11 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 

എറണാകുളം ജില്ലയിലാണ് എറ്റവും ഉയര്‍ന്ന വിജയശതമാനം. 91.11 ശതമാനം. പത്തനംതിട്ടയിലാണ് എറ്റവും കുറവ്. ആകെ 48383 വിദ്യാര്‍ത്ഥികള്‍ എഴുതിയ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 

പഠിച്ചു പരീക്ഷ എഴുതിയ കുട്ടികളെ ആക്ഷേപിക്കരുതെന്ന് പറഞ്ഞ വി ശിവന്‍കുട്ടി കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലുള്ള തമാശയും ട്രോളും നല്ലതല്ലെന്നും കൂട്ടിച്ചേര്‍ത്തു. പത്താം ക്ലാസ് ഫലം പുറത്ത് വിട്ടതിന് ശേഷമുള്ള സമൂഹമാധ്യമ പ്രതികരണങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. 

പ്ലസ് വണ്‍ സീറ്റ് കൂട്ടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് കൂട്ടും, തെക്കന്‍ ജില്ലകളില്‍ 10 ശതമാനവും. 

പരീക്ഷ ഫലം വൈകിട്ട് നാല് മണി മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമായി തുടങ്ങും. 

www.keralaresults.nic.in

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show