രാജ്യത്ത് 39,742 പേര്‍ക്ക് കൂടി കൊവിഡ്; 535 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 535 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 4,08,212 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതുവരെ 3,05,43,138 പേര്‍ രോഗമുക്തി നേടി. 2.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 34 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയാണ്.
രാജ്യത്ത് ഇതുവരെ 3,13,71,901 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,20,551 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മൂന്നാം തരംഗത്തില്‍ കൊവിഡ് പ്രതിദിന കേസുകള്‍ അഞ്ച് ലക്ഷം വരെ എത്താമെന്നാണ് നീതി ആയോഗിന്റെ മുന്നറിയിപ്പ്. രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ രാജ്യത്ത് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 43,31,50,864 ഡോസ് വാക്‌സിന്‍ നല്‍കിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍