ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു

ബത്തേരി: നിയന്ത്രണം വിട്ട ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കടല്‍മാട് കുളമ്പില്‍ സത്യദേവന്‍ എന്ന കുട്ടന്‍ ( 54) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെ ബത്തേരി സര്‍വ്വജന സ്‌കൂളിന് സമീപമുള്ള മെസ്സിലേക്ക് ആംബുലന്‍സ് ഇടിച്ച് കയറിയാണ് സത്യദേവന് ഗുരുതരമായി പരിക്കേറ്റത്. പാര്‍സല്‍ വാങ്ങാന്‍ മെസ്സിലെത്തിയ കുട്ടന്‍ കൈ കഴുകാന്‍ വാഷ് ബേസിനടുത്തേക്ക് പോയതായിരുന്നു. ഈ സമയം രോഗിയെ എടുക്കാന്‍ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ഉടന്‍ ബത്തേരി അസംപ്ഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ:രമണി.മക്കള്‍: കെ.എസ്. വിഷ്ണു, കെ.എസ്.വിദ്യ, മരുമക്കള്‍: ജിതിന്‍, ശില്‍പ്പ '


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms