എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി
ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കെ ജാനുവിന് കെട്ടിവെക്കാനുള്ള തുകയുമായി സാമുദായിക സംഘടനാ നേതാക്കള്‍. ഗോത്ര സമൂഹത്തിന്റെ അവകാശ സമര പോരാളിയായതിനാലാണ് ജാനുവിന് തുക നല്‍കുന്നതെന്ന് സാമുദായിക സംഘടനാ നേതാക്കള്‍ പറഞ്ഞു. വിവിധ സാമുദായിക നേതാക്കളായ എം ജി. വേലായുധന്‍, പി.കെ. പ്രേമന്‍ വടക്കനാട്, ഗോവിന്ദന്‍ പുഞ്ചവയല്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് തുക കൈമാറിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍