ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണിയാമ്പറ്റ: കണിയാമ്പറ്റ ഹൈസ്‌ക്കൂള്‍ പരിസരത്ത് വെച്ച് ബൈക്കും, സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പച്ചിലക്കാട് ഒരക്കാളി വീട്ടില്‍ അബ്ദുള്‍ ജലീലിന്റെ മകന്‍ ഒ.എ അബ്ദുള്‍ റാഷിഖ് (19) ആണ് മരിച്ചത്. മീനങ്ങാടി പനമരം കണിയാമ്പറ്റ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഹരികൃഷ്ണ ബസും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ റാഷിഖിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍