ഇഷ്ഫാഖ് അഹമ്മദ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍
ഇഷ്ഫാഖ് അഹമ്മദിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് താത്കാലിക പരിശീലകനായി നിയമിച്ചു. മുഖ്യപരിശീലകന്‍ കിബു വിക്കൂന രാജിവച്ച ഒഴിവിലാണ് നിയമനം. നിലവില്‍ ടീമിന്റെ സഹപരിശീലകനായിരുന്നു ഇഷ്ഫാഖ്. ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റതിന് പിന്നാലെയാണ് കിബു വിക്കൂന പരിശീലക സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. ഇക്കാര്യം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചത്തെ മത്സരത്തിന് പിന്നാലെ പരിശീലക സ്ഥാനത്ത് തുടരുന്നില്ലെന്ന് വിക്കൂന കളിക്കാരെ അറിയിച്ചിരുന്നു. പരസ്പര സമ്മതത്തോടെയാണ് കോച്ചും ടീം മാനേജ്‌മെന്റും തീരുമാനത്തിലെത്തിയതെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് വിശദീകരണം. എന്നാല്‍ ഹൈദരാബാജിനെതിരായ തോല്‍വിക്ക് പിന്നാലെ വിക്കൂനയെ ക്ലബ് പുറത്താക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍