ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു; പുതുച്ചേരി സര്‍ക്കാര്‍ വീണേക്കും

പുതുച്ചേരി: പുതുച്ചേരിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുളള സര്‍ക്കാരിന് കേവലഭൂരിപക്ഷം നഷ്ടമായി. കാമരാജ് നഗര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എ. ജോണ്‍കുമാര്‍ കൂടി രാജിവച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതായി അറിയിച്ചു കൊണ്ടാണ് രാജി നല്‍കിയത്. ഇദ്ദേഹം ബിജെപിയിലേക്ക് പോകുമെന്നാണ് സൂചനകള്‍. രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസില്‍ നടപടി നേരിട്ട പതിമൂന്നോളം നേതാക്കള് പാര്ട്ടിയില് നിന്ന് രാജിവച്ചിരുന്നുആകെ 33 സാമാജികരുളള പുതുച്ചേരിയില്‍ കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ഡിഎംകെ എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് ഇപ്പോള്‍ നാരായണസ്വാമിയെ പിന്തുണക്കുന്നത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍