കോവിഡ് വാക്‌സിന്‍: അടുത്തഘട്ടവും സൗജന്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ അടുത്തഘട്ടവും സൗജന്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. അന്‍പത് വയസിന് മുകളിലുള്ളവര്‍ക്കാണ് അടുത്ത ഘട്ടത്തില് വാക്‌സിന്‍ നല്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, കോവിഡ് വാക്‌സിന്‍ സ്വകാര്യ വിപണിയില്‍ ഉടന്‍ ലഭ്യമാക്കേണ്ടെന്നും കേന്ദ്രം നിര്‍ദേശിച്ചു. വ്യാജ വാക്‌സിനുകള്‍ വരാനുള്ള സാധ്യത പരിഗണിച്ചാണ് തീരുമാനം. നിലവിലെ വാക്‌സിനേഷന്‍ ദൗത്യത്തിന് ഇതു തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍