OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന്  245 പേര്‍ക്ക് കൂടി കോവിഡ്; 264 പേര്‍ക്ക് രോഗമുക്തി ; 243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  • Mananthavadi
26 Jan 2021

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (26.1.21) 245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 264 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22268 ആയി. 18632 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 135 മരണം. നിലവില്‍ 3501 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2728 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി സ്വദേശികളായ 43 പേര്‍,  വെള്ളമുണ്ട 20 പേര്‍, മേപ്പാടി 18 പേര്‍, മാനന്തവാടി 17 പേര്‍, കണിയാമ്പറ്റ 15 പേര്‍, പൂതാടി, നെന്മേനി 14 പേര്‍ വീതം, കല്‍പ്പറ്റ 12 പേര്‍, പുല്‍പ്പള്ളി 10 പേര്‍, കോട്ടത്തറ 9 പേര്‍, വൈത്തിരി, മൂപ്പൈനാട് 8 പേര്‍ വീതം, മുള്ളന്‍കൊല്ലി 7 പേര്‍, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ 6 പേര്‍ വീതം, വെങ്ങപ്പള്ളി, മുട്ടില്‍, മീനങ്ങാടി, അമ്പലവയല്‍, തവിഞ്ഞാല്‍ 5 പേര്‍ വീതം, എടവക, പനമരം മൂന്നു പേര്‍ വീതം, തിരുനെല്ലി, പൊഴുതന രണ്ടു പേര്‍ വീതം, തൊണ്ടര്‍നാട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഷാര്‍ജയില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തി രോഗബാധിതരായത്.

 264 പേര്‍ക്ക് രോഗമുക്തി

ബത്തേരി സ്വദേശികളായ 6 പേര്‍, മാനന്തവാടി,കണിയാമ്പറ്റ, പടിഞ്ഞാറത്തറ 4 പേര്‍ വീതം, കല്‍പ്പറ്റ 3 പേര്‍, പൂതാടി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി, തരിയോട്, പുല്‍പ്പള്ളി 2 പേര്‍ വീതം, മേപ്പാടി, അമ്പലവയല്‍, മീനങ്ങാടി, വൈത്തിരി, തൊണ്ടര്‍നാട്, മുട്ടില്‍, നെന്മേനി, പനമരം, മൂപ്പൈനാട്, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, ഒരു തമിഴ്‌നാട് സ്വദേശിയും, വീടുകളില്‍ ചികിത്സയിലുള്ള 222 പേരുമാണ് രോഗമുക്തരായത്.

 593 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.1.21) പുതുതായി നിരീക്ഷണത്തിലായത് 593 പേരാണ്. 448 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7205 പേര്‍. ഇന്ന് പുതുതായി 76 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1387 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 248424 സാമ്പിളുകളില്‍ 248152 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 225884 നെഗറ്റീവും 22268 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show