നക്ഷത്രം തൂക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് മേക്കപ്പ് മാന്‍ മരിച്ചു
പുല്‍പ്പള്ളി: ക്രിസ്തുമസ് നക്ഷത്രം തൂക്കാന്‍ മരത്തില്‍ കയറിയ യുവാവ് വീണ് മരിച്ചു.മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശശിമല ആലിക്കല്‍ ഷാബു പുല്‍പ്പള്ളി (37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം. ക്രിസ്തുമസ്സ് നക്ഷത്രം തൂക്കാനായി വീട്ടുമുറ്റത്തെ മരത്തില്‍ കയറിയപ്പോള്‍ താഴെ വീണ ഷാബുവിനെ മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല .നടന് നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്ന ഷാബു പുല്‍പ്പള്ളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. മേക്കപ്പ് മാന്‍ ഷാജി പുല്‍പ്പള്ളി സഹോദരനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: അഭിന്‍ ദേവ് കൃഷ്ണ, ഗൗരി ദക്ഷ.സംസ്ക്കാരം ഇന്ന് 2 മണിക്ക്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍