OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ക്രിസ്തുമസിനെ വരവേല്‍ക്കാനൊരുങ്ങി കുടിയേറ്റ മേഖല

  • S.Batheri
12 Dec 2020

 

പുല്‍പ്പള്ളി: ഡിസംബറായതോടെ കുടിയേറ്റ മേഖല ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി. വീടുകള്‍ക്ക് മുമ്പില്‍ പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയും നക്ഷത്രവിളക്കുകളുമെല്ലാം തൂക്കുന്ന കാഴ്ചകള്‍ പതിവായിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ പിന്നീടിങ്ങോട്ട് ആഘോഷങ്ങള്‍ക്കെല്ലാം നിയന്ത്രണങ്ങളായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായതിനാല്‍ പകല്‍സമയത്തെ വിരസതമാറ്റാനാണ് കുട്ടികള്‍ ക്രിസ്മസ് പോലുള്ള ആഘോഷങ്ങളെ നേരത്തെ തന്നെ തങ്ങളാലാവും വിധം വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികള്‍ തന്നെയാണ് ഇത്തവണ ഡിസംബര്‍ ആരംഭത്തോടെ നക്ഷത്രങ്ങള്‍, ക്രിസ്മസ് ട്രീ, പുല്‍ക്കൂട് ഉള്‍പ്പെടെ വീടുകളില്‍ ഒരുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങാത്തതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ വീടുകളില്‍ ഉപയോഗിച്ചിരുന്ന കളര്‍ ബള്‍ബുകള്‍, നക്ഷത്രം, ട്രീ, പുല്‍ക്കൂടിലേക്കുള്ള വിവിധ രൂപങ്ങള്‍ എന്നിവ പൊടിതട്ടിയെടുത്താണ് പലരും മനോഹരമാക്കിയിരിക്കുന്നത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show