185 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി
ബത്തേരി: ബത്തേരി വള്ളുവാടി ഓടപ്പള്ളം പുതുവീട് പണിയ കോളനിക്ക് സമീപത്ത് വെച്ച് ചാരായം വാറ്റുന്നതിനായി ആപ്പേ ഗുഡ്സ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയായിരുന്ന 185 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും വാഹന സഹിതം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട്ബത്തേരി കുപ്പാടി പഴേരി തോട്ടുങ്കല്‍ വീട്ടില്‍ ടി.അലവി (39) യെ പ്രതി ചേര്‍ത്ത് അബ്ക്കാരി കേസ് രജിസ്റ്റര്‍ ചയ്തു. പ്രതി ഓടി രക്ഷപ്പെട്ടതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും പ്രതിക്കായും മറ്റ്പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം നടത്തിവരുകയാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ് പെക്ടര്‍ സതീശന് കെ.ഡി. , പ്രിവന്റീവ് ഓഫീസര്‍ വിജയകുമാര്‍ കെ.വി , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശശികുമാര്‍ പി.എന്‍ . ,വിജിത്ത് കെ.ജി.,ര ഘു.വി, ഡ്രൈവര്‍ ബാലചന്ദ്രന് കെ.കെ. എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍