പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

പുല്‍പ്പള്ളി: ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സന്ധിയില്ലാ പോരാട്ടം നടത്തി പുല്‍പ്പള്ളി വണ്ടിക്കടവിലെ മാവിലാംതോടില്‍ വീരാഹൂതി വരിച്ച പഴശ്ശിരാജായുടെ സ്മരണ പുതുക്കി പഴശ്ശി അനുസ്മരണം നടന്നു. പഴശ്ശിരാജയുടെ ഇരുന്നൂറ്റപ്പതിനഞ്ചാമത് വീരാഹുതി ദിനമാണിന്ന്.വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള ദീപം തെളിയിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ഡി.റ്റി.പി.സി മെംബര്‍ സെക്രട്ടറി ബി.ആനന്ദ് , ജീവനക്കാര്‍ പ്രദേശവാസികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പഴശ്ശി ലാന്റ്‌സ്‌കേപ്പ് മ്യൂസിയത്തിലെ ജീവനക്കാര്‍ പഴശ്ശി സ്മാരകത്തില്‍ രാവിലെ വിളക്ക് തെളിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍