മൊബൈല്‍ കടകളില്‍ മോഷണം

മീനങ്ങാടി,പനമരം : മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സി.സിയിലെ ജി 7 മൊബൈല്‍ ഷോപ്പിലും, പനമരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അഞ്ചാംമൈല്‍ അലിഫ് എന്ന മൊബൈല്‍ ഷോപ്പിലുമാണ് ഇന്നലെ രാത്രിയില്‍ മോഷണം നടന്നത്. ജി 7 ഷോപ്പില്‍ നിന്നും 27 സ്മാര്‍ട്ട് ഫോണുകളും, 9000 രൂപയും മോഷ്ടിച്ചതായാണ് പരാതി. അഞ്ചാംമൈലിലെ കടയില്‍ നിന്നും 5 ഫോണുകളും, ഒരു ടാബ് ലെറ്റും, 500 രൂപയുമടക്കം 25500 രൂപയുടെ മുതലുകള്‍ മോഷ്ടിച്ചതായുമാണ് പരാതി.കടകളുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=861e55c3cb11f81e181662ee347d7bd9&