കോവിഡ് രോഗബാധിതന് ചികിത്സയിലിരിക്കെ മരണപ്പെട്ടു
മീനങ്ങാടി:മീനങ്ങാടി ഇലഞ്ഞിക്കുഴി പൗലോസ് (72) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അവശനായിരുന്ന ഇദ്ദേഹത്തിന് ഒക്ടോബര്‍ 19നാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.പിന്നീട് 27 ആം തീയതി അസുഖം മൂര്‍ഛിച്ചതിനാല്‍ ബത്തേരി സി.എഫ്.എല്‍.ടി.സിയില്‍ നിന്നും മാനന്തവാടി ജില്ലാശുപത്രി കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന പൗലോസ് ഇന്ന് രാവിലെ 7.30 ഓടെ മരിക്കുകയായിരുന്നു. സാറാമ്മയാണ് ഭാര്യ.മക്കള്‍:ഷാജി,മോളി.മരുമകള്‍:വിജി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍