OPEN NEWSER

Tuesday 09. Mar 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോവിഡ് വ്യാപനം തടയുന്നതിന് വേറിട്ട പദ്ധതിയുമായി പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും

  • S.Batheri
21 Oct 2020

പുല്‍പ്പള്ളി:കോവിഡ് വ്യാപനം തടയുന്നതിന് വ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക മല്‍സര പദ്ധതിയുമായി പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രവും ഗ്രാമ പഞ്ചായത്തും.സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ച് വരുമ്പോഴും പൊതുജനങ്ങള്‍ക്കിടയില്‍ പെരുമാറ്റ വ്യതിയാനമുണ്ടാക്കുന്ന വേറിട്ട പദ്ധതിയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുല്‍പ്പള്ളി ടൗണിലെ മുഴുവന്‍ വ്യാപാരികളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം വ്യാപാര സ്ഥാപനങ്ങളെ കാറ്റഗറി അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് അവര്‍ക്കിടയില്‍ മല്‍സരം നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയുന്നത് വഴി കോവിഡ് രോഗബാധയെ പുര്‍ണ്ണമായി ഇല്ലാതാക്കുയാണ് ലക്ഷ്യം. മര്‍ച്ചന്റ്‌സ് ആക്ടിവ് സപ്പോര്‍ട്ട് ഫോര്‍ കോവിഡ് കണ്‍ട്രോള്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയില്‍ കോവിഡ് വ്യാപനം തടയുന്നതിന് ഒരോ സ്ഥാപനവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് രുപികരിച്ച കമ്മിറ്റി വിലയിരുത്തിയ ശേഷമാണ് വിജയികളെ പ്രഖ്യാപിക്കുക. പഞ്ചായത്ത് ആരോഗ്യ വകുപ്പ് ,പോലിസ് ,മാധ്യമ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ ഉള്‍പ്പെടുന്നതാണ് മോണിറ്ററിംഗ് കമ്മിറ്റി. ഒരു വര്‍ഷത്തേക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് മുന്ന് മാസത്തിലൊരിക്കല്‍ നടത്തുന്ന പരിശോധനയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തുന്ന സ്ഥാപനങ്ങളെ വിജയികളായി പ്രഖ്യാപിക്കും.ഇങ്ങനെ 3 തവണ വിജയികളാകുന്നവരെ ഗ്രാമപഞ്ചായത്ത് പ്രത്യേകമായി ആദരിച്ച് പ്രശ്‌സതിപത്രം നല്‍കും.കോവിഡ് പ്രതിരോധത്തിന് നൂതന ആശയങ്ങള്‍ നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും പദ്ധതി നടപ്പിലാക്കുന്നതോടെ പൊതു ജനങ്ങള്‍ക്ക് നിര്‍ഭയം വ്യാപാര സ്ഥാപനങ്ങളിലെത്തിച്ചേരുന്നതിനും, കടകളിലെത്തുന്നവര്‍ക്ക് രോഗബാധയേല്‍ക്കാതെ കടയുടമകളെ സംരക്ഷിക്കുന്നതിനും സാധിക്കും ഇതുവഴി കോവിഡ് രോഗബാധയില്ലാത്ത കേരളത്തിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്തായി മാറ്റുകയാണ് ലക്ഷ്യമെന്നും ഇതിനായി മുഴുവന്‍ ജനങ്ങളുടെയും പുര്‍ണ പിന്തുണയോടെ പദ്ധതി നടപ്പിലാക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്, മെഡിക്കല്‍ ഓഫിസര്‍ പ്രം സുലജലത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധകൃഷ്ണ്‍, വ്യാപാരി വ്യവസായി പ്രസിഡണ്ട് മാത്യു മത്തായി ആതിര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് നന്ദി.., ആ ജീവന്‍ തിരിച്ചു നല്‍കിയതിന് ..!
  • വെള്ളരിപ്പാലത്ത് കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിക്കും
  • വെള്ളരിപ്പാലത്ത് വീണ്ടും കടുവയുടെ സാന്നിധ്യം; ഇന്നലെ ഭക്ഷിച്ച പശുവിന്റെ ശരീരാവശിഷ്ടം വീണ്ടുമെത്തി ഭക്ഷിച്ചു 
  • പശുവിനെ കൊന്നത് കടുവ തന്നെ;വനപാലകര്‍ കടുവയെ കണ്ടു; തുരത്താനുള്ള ശ്രമം തുടരുന്നു; പ്രദേശവാസികള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം
  • ചരക്കുലോറി തട്ടി സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു;നിര്‍ത്താതെ പോയ ലോറി പിന്നീട് പിടികൂടി
  • തേനീച്ചയുടെ കുത്തേറ്റ് അഞ്ച്‌പേര്‍ ചികിത്സയില്‍
  • പ്രിന്റിംഗ് പ്രസ് ഉടമകള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം:വയനാട് ജില്ലാ കളക്ടര്‍
  • നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നാളെ കൂടി പേര് ചേര്‍ക്കാം
  • സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
  • വയനാട് ജില്ലയില്‍ ഇന്ന് 31  പേര്‍ക്ക് കൂടി കോവിഡ് ;എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ; 104 പേര്‍ക്ക് രോഗമുക്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show